യുവതികള്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കുന്നില്ല, ആചാരം സംരക്ഷിക്കണം: ആര്‍എസ്എസ്

sabarimala

മുംബൈ: ക്ഷേത്രങ്ങളില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് ആര്‍എസ്എസ്. എന്നാല്‍ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വ്യക്തമാക്കി. മുംബൈയില്‍ ചേര്‍ന്ന സംഘപരിവാര്‍ സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു സുരേഷ് ജോഷി ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല കേസില്‍ വിധി വരുന്നതിന് മുമ്പ് ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനം നടപ്പാക്കണം എന്ന് തന്നെയായിരുന്നു ആര്‍.എസ്. എസിന്റെ നിലപാട്. എന്നാല്‍ ശബരിമല വിധിയെ തുടര്‍ന്ന് ഉണ്ടായ സാഹചര്യങ്ങളില്‍ ആര്‍എസ്എസ് നിലപാട് മാറ്റുകയായിരുന്നു.

Top