ക്ഷേത്രത്തിനുള്ളിൽ പൂജാരിമാരെ തലയറുത്തു കൊലപ്പെടുത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

പാറ്റ്‌ന : ബീഹാറിൽ ക്ഷേത്രത്തിനകത്ത് പൂജാരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മധുഭാനി ജില്ലയിലെ ധരോഹർ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. സിരിയാപൂർ സ്വദേശി ഹിരനാഥ് ദാസ് (65), ഭഗവാൻപൂർ സ്വദേശി ആനന്ദ് മിശ്ര എന്നിവരാണ് മരിച്ചത്.

പുലർച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. തല അറുത്തു മാറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. കൂർത്ത ആയുധം ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചിരിക്കുന്നതെന്ന് ഖിർഹാർ പോലീസ് സ്‌റ്റേഷൻ എസ്‌ഐ അജ്ഞേഷ് കുമാർ  പറഞ്ഞു.

ഇരുവരുടെയും മൃതദേഹങ്ങൾ  പോസ്റ്റ്മാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണ ശ്രമമുൾപ്പെടെയുള്ള വശങ്ങൾ് പോലീസ് പരിശോധിക്കുന്നുണ്ട് . അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

 

Top