ഭൂമിത്തർക്കം ; രാജസ്ഥാനിൽ പൂജാരിയെ തീക്കൊളുത്തി കൊന്നു

രാജസ്ഥാൻ : രാജസ്ഥാനിൽ ഭൂമാഫിയ ക്ഷേത്ര പൂജാരിയെ ജീവനോടെ തീക്കൊളുത്തി കൊന്നു. രാജസ്ഥാനിലെ കരോളിലാണ് സംഭവം. സംഭവത്തില്‍ ഒരാൾ പിടിയിലായെന്ന് പൊലീസ് അറിയിച്ചു.

ക്ഷേത്ര ഭൂമി കൈയ്യേറാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്ന് പൂജാരിയെ ആറംഗ സംഘം പെട്രോളും മണ്ണെണ്ണയും ഒഴിച്ചു ജീവനോടെ കത്തിക്കുകയായിരുന്നു. ബാബുലാൽ വൈഷ്ണവ് എന്ന പൂജാരിയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണ ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

Top