മധ്യപ്രദേശ് സെന്ദ്​വാ കോട്ടയില്‍ സതി അനുഷ്​ഠിച്ച സ്​ത്രീക്ക് ആദരമായി ക്ഷേത്രം

sati-mp

ബര്‍വാനി: മധ്യപ്രദേശില്‍ മരണപ്പെട്ട ഭര്‍ത്താവി​ന്റെ ചിതയില്‍ ചാടി ആത്മഹുതി ചെയ്​ത ദാദി റാണി സതിയോടുള്ള ആദരമായി മധ്യപ്രദേശിലെ ചരിത്ര സ്​മാരകമായ സെന്ദ്​വാ കോട്ടയില്‍ ക്ഷേത്രം നിർമ്മിച്ചു. ക്ഷേത്രത്തിനുള്ളില്‍ ദാദി റാണി സതിയുടെ എട്ടര അടി വലുപ്പമുള്ള വിഗ്രഹം പണികഴിപ്പിച്ചിട്ടു​ണ്ട്​.

എന്നാൽ ചരിത്ര സ്​മാരകങ്ങള്‍ 200 മീറ്റര്‍ അകലെയല്ലാതെ മറ്റു നിര്‍മിതികള്‍ പാടില്ലെന്ന നിയമം ഉണ്ടായിരിക്കെയാണ്​ കോട്ടക്കു സമീപം സതി ക്ഷേത്രം പണിതിരിക്കുന്നത്​. മൂന്നുകോടി രൂപ ചെലവഴിച്ചാണ്​ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നതെന്നാണ്​ റിപ്പോര്‍ട്ട്​. ബുധനാഴ്​ച നടന്ന ഘോഷയാത്രയില്‍ ജയില്‍ വകുപ്പ്​ മന്ത്രി അന്തര്‍ സിങ്​ ആര്യയും മറ്റ്​ പ്രമുഖരും പങ്കെടുത്തിരുന്നു.

Top