ഗുരുവായൂർ അമ്പലവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കോവിഡ് വാർത്ത അടിസ്ഥാന രഹിതമെന്ന് ക്ഷേത്രമധികൃതർ

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയക്കടക്കം 30 പേർക്ക് കോവിഡ് ബാധിച്ചെന്നും ക്ഷേത്രം അടച്ചെന്നുമുള്ള പ്രചാരണം വ്യാജമെന്ന് ക്ഷേത്ര അധികൃത അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ക്ഷേത്ര ഭരണ സമിതി വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്.

മേൽശാന്തിയക്കടക്കം 30 പേർക്ക് കോവിഡ് ബാധിച്ചെന്നും ഗുരുവായൂർ ക്ഷേത്രം അടച്ചെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് ഭരണസമിതി വ്യക്തമാക്കി. ഏതാനും ദിവസം മുമ്പ് ഒന്നു രണ്ടു  ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് നാലമ്പലത്തിനകത്തേക്കുള്ള ഭക്തരുടെ പ്രവേശനം നിർത്തിയിരുന്നു.

Top