ചൂട് കൂടുന്നു ; ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു

ബഹ്‌റൈന്‍: ബഹ്‌റൈനിൽ ജോലി ചെയ്യുന്ന പുറം ജോലിക്കാർക്കുള്ള ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു. 12 മുതൽ വൈകിട്ട് 4 വരെയുള്ള സമയങ്ങളില്‍ പുറം ജോലികള്‍ക്ക് അനുവദിക്കില്ല. ജൂലൈ 1ന് ആരംഭിച്ച് ഓഗസ്റ്റ് അവസാനം വരെയാണ് സമയം. നിയമം നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ തൊഴിൽ- സാമൂഹിക മന്ത്രാലയം പൂര്‍ത്തിയാക്കി.

തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. താപനില കൂടുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും എന്ന് മന്ത്രാലയം പറയുന്നു. ഉച്ചവിശ്രമം പാലിക്കാൻ എല്ലാ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മുൻ‌കാല നിയമവുമായി സഹകരിച്ച എല്ലാവരും ഇപ്പോഴത്തെ നിയമവുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്ന് തൊഴിൽ-സാമൂഹിക മന്ത്രി ജമീ‍ൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. നിയമം ലംഘിച്ചാല്‍ 3 മാസംവരെ തടവും 500മുതൽ 1000 ദിനാർ വരെ പിഴയുമാണ് ശിക്ഷ.

Top