തെലുങ്ക് ചിത്രം ‘മഹാപ്രസ്ഥാനം’; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നിഷും മുസ്‌കന്‍ സേതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുഗ് ക്രൈം ത്രില്ലര്‍ മഹാപ്രസ്ഥാനത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു.

ജോണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടാര്‍സാന്‍, കബീര്‍ സിംഗ്, രവി കേല്‍, അമിത് തിവാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് ജോണി തന്നെയാണ്. വസന്ത കിരണ്‍, യനാല ശിവ എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം എഴുതിയിരിക്കുന്നത്.

‘ഒരു കൊലയാളിയുടെ വൈകാരിക യാത്ര’ എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. സുനില്‍ കശ്യപ് സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ ബാല്‍ റെഡ്ഡി ഛായാഗ്രാഹകനായിരിക്കുമ്പോള്‍ ശിവ പ്രേം ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കുന്നു. ഓംകരേശ്വര ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Top