‘ഹേയ് പിള്ളഗഡ’ എന്ന പേരിൽ മൊഴി മാറി കലി തെലുങ്കിൽ എത്തുന്നു

മീർ താഹിർ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കലി.

ദുൽഖർ സൽമാൻ, സായി പല്ലവി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രം മൊഴി മാറ്റി തെലുങ്കിൽ എത്തിയിരിക്കുകയാണ് ‘ഹേയ് പിള്ളഗഡ’ എന്നാണ് തെലുങ്കിലെ ചിത്രത്തിന്റെ പേര്.

ചെമ്പൻ വിനോദ് ജോസ്‌, വിനായകൻ, സൗബിൻ സാഹിർ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിന്ന ചിത്രം നിർമ്മിച്ചത് സമീർ താഹിർ ,ഷൈജു ഖാലിദ്, ആഷിക് ഉസ്മാൻ എന്നിവർ ചേർന്നാണ്.

കൊച്ചി, വാഗമൺ, ഗൂഡല്ലൂർ, മസിനഗുഡി, അതിരപ്പിള്ളി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.

ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഹരിനാരായണൻ ആണ് ഗാനങ്ങൾ രചിച്ചത്.

Top