തെലുങ്കു സീരിയല്‍ നടി വിശ്വ ശാന്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ഹൈദരാബാദ്: തെലുങ്കു സീരിയല്‍ നടി വിശ്വ ശാന്തിയെ ഹൈദരാബാദിലെ വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്.

നടിയെ ഫ്‌ളാറ്റിന് പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് അടുത്ത അപ്പാര്‍ട്ട്‌മെന്റിലെ ആളുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ് ആര്‍ നഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ തകര്‍ത്താണ് പോലീസ് അകത്ത് കയറിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്ന ശാന്തി ഹൈദരാബാദില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. വിശാഖപട്ടണം സ്വദേശിയാണ് ശാന്തി
.

Top