ഇത് ‘ഭീംല നായക്’, പവന്‍ കല്യാണിന്റെ മാസ് എന്‍ട്രി; വീഡിയോ

ച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കിന്റെ ആദ്യ ടീസര്‍ പുറത്ത്. മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ എന്ന കഥാപാത്രമായി പവന്‍ കല്യാണ്‍ എത്തുമ്പോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രമായെത്തുന്നത് റാണ ദഗുബാട്ടിയാണ്.

ഭീംല നായക് എന്ന പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2022 ജനുവരി 12ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സായ് പല്ലവി, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാഗര്‍ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും ത്രിവിക്രം ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായ മാറ്റം വേണമെന്ന് പവന്‍ കല്യാണ്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ട് നായകന്മാര്‍ എന്നതിന് പകരം നായകന്‍, പ്രതിനായകന്‍ എന്ന രീതിയില്‍ തിരക്കഥ മാറ്റണമെന്ന് പവന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. പവന്‍ കല്യാണ്‍ സിനിമകളുടെ ശൈലി പിന്തുടരുന്ന രീതിയിലുള്ള മാറ്റം തെലുങ്ക് പതിപ്പിനുണ്ടാകും.

Top