തെലുങ്ക്‌ ചിത്രം സെയ് റാ നരസിംഹ റെഡ്ഡി; യുദ്ധരംഗത്തിന് ചെലവഴിക്കുന്നത് 50 കോടി

ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. ബിഗ്ബഗ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ യുദ്ധ രംഗത്തിന് മാത്രമായി ചിലവഴിക്കുന്നത് 50 കോടി രൂപയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഹൈദരാബാദിലുള്ള ലോക്കേഷനില്‍ കഴിഞ്ഞ ദിവസം തീപിടിച്ചിരുന്നു.ഇത് വന്‍ നാശനഷ്ടമാണ് സിനിമയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ ചിരഞ്ജീവി അഭിനയിക്കുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായിട്ടാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. ബച്ചന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയാണിത്.

സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചരിത്രസിനിമയായ സെയ് നരസിംഹ റെഡ്ഡിയില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

നയന്‍താരയാണ് ചിത്രത്തിലെ നായിക. ശ്രീവെന്നെല സീതാരാമ ശാസ്ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

Top