മംമ്ത മോഹൻദാസ് ‘റാണി ജ്വാല ഭായി’യായി എത്തുന്ന തെലുങ്ക് ചിത്രം ‘രുദ്രാംഗി’; ട്രെയിലര്‍

മംമ്ത മോഹൻദാസ് നായികയാകുന്ന തെലുങ്ക് ചിത്രമാണ് ‘രുദ്രാംഗി’. അജയ് സമ്രാട്ടാണ് ചിത്രത്തിന്റെ സംവിധാനം. അജയ് സമ്രാട്ടിന്റേത് തന്നെയാണ് തിരക്കഥ. മംമ്ത മോഹൻദാസ് നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

‘റാണി ജ്വാല ഭായി’യായാണ് മംമത ചിത്രത്തില്‍ വേഷമിടുന്നത്. ജഗപതി ബാബു, വിമലാ രാമൻ, ആശിഷ് ഗാന്ധി എന്നിവരും ‘രുദ്രാംഗി’യില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സന്തോഷ് ഷനമോണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. രാസമായി ബാലകിഷനാണ് ചിത്രത്തിന്റെ നിര്‍മാണം. ഭാനു, അജയ് എന്നിവരാണ് കൊറിയോഗ്രാഫി. ജിഎസ്‍കെ മീഡിയയാണ് ചിത്രത്തിന്റെ പിആര്‍ഒ.

മംമ്ത മോഹൻദാസ് ആദ്യമായി തെലുങ്ക് ചിത്രത്തില്‍ വേഷമിട്ടത് ‘കേഡി’യില്‍ ആണ്. കിരണ്‍ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. നാഗാര്‍ജുനയായിരുന്നു ‘കേഡി’യെന്ന ചിത്രത്തിലെ നായകൻ. മംമ്ത മോഹൻദാസ് ‘ജാനകി’ എന്ന കഥാപാത്രമായി എത്തിയപ്പോള്‍ നാഗാര്‍ജുന ‘രമേഷ്’ എന്ന വേഷത്തില്‍ ആയിരുന്നു ‘കെഡി’യില്‍ കിരണ്‍ കുമാറിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ഒരു ആക്ഷൻ ചിത്രമായിരുന്നു ‘കേഡി’. നാഗാര്‍ജുനയുടെയും മംമ്ത മോഹൻദാസിന്റെയും പ്രകടനം ചിത്രത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Top