തെലുങ്ക് ദൃശ്യം 2 റീമേക്ക്; ട്രെയിലര്‍ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം 2’ തെലുങ്ക് റീമേക്കിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വെങ്കടേഷ് ദഗുബാട്ടിയാണ് നായകന്‍. ജോര്‍ജുകുട്ടി തെലുങ്കില്‍ എത്തുമ്പോള്‍ രാംബാബു ആകുന്നു.

റാണി’യായി മീനയും ‘അനുമോളാ’യി എസ്തറും അതേ കഥാപാത്രങ്ങളെ പുനരവതരിപ്പിക്കുന്നു. കൃതിക ജയകുമാര്‍ അഞ്ജുവിന്റെ കഥാപാത്രമായി എത്തുന്നു.

മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രമായി സമ്പത്ത് എത്തും. നദിയ മൊയ്തു, നരേഷ്, പൂര്‍ണ, വിനയ് വര്‍മ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.ദൃശ്യം 2 ഷൂട്ട് ചെയ്ത തൊടുപുഴ തന്നെയാണ് തെലുങ്കിന്റെയും ലൊക്കേഷന്‍.

ചിത്രത്തില്‍ ‘ജോര്‍ജുകുട്ടിയുടെ’ വീട് മാറിയിട്ടുണ്ടെങ്കിലും പൊലീസ് സ്റ്റേഷനൊക്കെ തെലുങ്കിലും മലയാളത്തിലേതു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 25ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെ റിലീസിനെത്തും.

 

Top