നികുതി അടച്ചില്ലെങ്കില്‍ ബാങ്ക്‌ അക്കൗണ്ട് മരവിപ്പിക്കും, സൂപ്പർ താരം കുടുങ്ങി

ഹൈദരാബാദ്: നികുതി അടയ്ക്കുന്നതില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് തെലുങ്കു നടന്‍ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ജിഎസ്ടി വകുപ്പ് മരവിപ്പിച്ചു. ഹൈദരാബാദ് ജിഎസ്ടി കമ്മീഷര്‍ പത്രക്കുറിപ്പിലൂടെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ച വിവരം അറിയിച്ചത്.

മൊത്തം 18.5 ലക്ഷം രൂപയാണ് ടാക്സ് ഇനത്തില്‍ മഹേഷ് ബാബു അടയ്ക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് പലിശ ചേര്‍ത്ത് 73.5 ലക്ഷം രൂപയായി. 2007 – 2008 സാമ്പത്തിക വര്‍ഷത്തില്‍ മഹേഷ് ബാബു നികുതി കുടിശ്ശിക വരുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

ആക്‌സിസ് ബാങ്ക്, ഐ.സിഐ.സിഐ ബാങ്കുകളിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ആക്‌സിസ് ബാങ്കില്‍ നിന്ന് 42 ലക്ഷം രൂപയും ഐ.സിഐ.സിഐ ബാങ്കില്‍ നിന്ന് ബാക്കിയുള്ള തുകയും ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Top