മുത്തച്ഛനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി നാഗചൈതന്യ

nagachaithanya

സ്വന്തം മുത്തച്ഛന്‍ അക്കിനേനി നാഗേശ്വര റാവുവിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി തെലുങ്ക് യുവതാരം നാഗചൈതന്യ. തെലുങ്ക് സിനിമയിലെ പഴയകാല നടനും നിര്‍മ്മാതാവുമായ നാഗേശ്വര റാവുവിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍.

പഴയകാല നായിക സാവിത്രിയുടെ ജീവിതം പറയുന്ന മഹാനടിയിലാണ് താരം തന്റെ മുത്തച്ഛനെ അവതരിപ്പിക്കുക. ദേവദാസ്, മായാബസാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ നാഗേശ്വര റാവുവും സാവിത്രിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തെ ഷൂട്ടിംഗാണ് നാഗചൈതന്യയ്ക്കുള്ളത്. മലയാളി താരം കീര്‍ത്തി സുരേഷാണ് സാവിത്രിയായി ചിത്രത്തില്‍ എത്തുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നടന്‍ ജെമിനി ഗണേശനെ അവതരിപ്പിക്കും. സാവിത്രിയുടെ ഭര്‍ത്താവായിരുന്നു ജെമിനി ഗണേശന്‍. തെലുങ്ക് നടിയും സംവിധായികയും എഴുത്തുകാരിയും നിര്‍മ്മാതാവുമായിരുന്ന ഭാനുമതിയുടെ വേഷത്തില്‍ അനുഷ്‌ക ഷെട്ടിയും എത്തും. അഭിനയിക്കും. ഇരുപതു കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈജയന്തി മൂവീസ് ആണ്.Related posts

Back to top