തെലുങ്ക് നടന്‍ സായ് ധരം തേജിന്റെ ആരോഗ്യനില തൃപ്തികരം

ബൈക്കപകടത്തില്‍ പെട്ട തെലുങ്ക് നടന്‍ സായ് ധരം തേജിന്റെ ആരോഗ്യനില തൃപ്തികരം. നടന്‍ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ്. സായ്യുടെ അവയവങ്ങളെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൂക്ഷ്മ നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി അദ്ദേഹം ഐസിയുവില്‍ തന്നെ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഹൈദരാബാദിലെ മാധാപൂറില്‍ വച്ച് വെള്ളിയാഴ്ച രാത്രി 8.30നാണ് അപകടമുണ്ടായത്. പ്രശസ്ത ദുര്‍ഗംചെരുവു കേബിള്‍ പാലത്തിലൂടെ സ്‌പോര്‍ട്‌സ് ബൈക്ക് ഓടിച്ചുപോകുമ്പോള്‍ വാഹനം തെന്നിമാറി സായ് റോഡിലേക്ക് വീഴുകയായിരുന്നു.

പരിക്കേറ്റ് അബോധാവസ്ഥയിലായ താരത്തെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ശേഷം നടനെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയില്‍ താരത്തിന്റെ തലച്ചോറിനോ, നട്ടെല്ലിനോ, മറ്റ് അവയവങ്ങള്‍ക്കോ സാരമായ പരുക്കേറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഹെല്‍മറ്റ് ധരിച്ചിരുന്നതിനാലാണ് ഗുരുതമായ പരുക്കേല്‍ക്കാതിരുന്നത്. താരം മദ്യപിച്ചിരുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ റായ്ദുര്‍ഗ് പൊലീസ് നടനെതിരെ കേസെടുത്തു.

 

Top