തെലുങ്ക് താരം നാഗചൈതന്യ വീണ്ടും വിവാഹിതനാവുന്നുവെന്ന് റിപ്പോര്‍ട്ട്

തെലുങ്ക് താരം നാഗചൈതന്യ വീണ്ടും വിവാഹിതനാവുന്നു. സിനിമയുമായി ബന്ധമില്ലാത്ത ആളാണ് വധുവെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിസിനസ് കുടുംബത്തില്‍ നിന്നുള്ളതാണെന്നും പിതാവും നടനുമായ നാഗചൈത്യയാണ് മകന് വധുവിനെ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.എന്നാല്‍ പെണ്‍കുട്ടിയെ കറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. വിവാഹം വരെ രഹസ്യമാക്കി സൂക്ഷിക്കാനാണ് താരകുടുംബത്തിന്റെ തീരുമാനം .

നടി സാമന്തയെയാണ് നാഗചൈതന്യ ആദ്യം വിവാഹം കഴിച്ചത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2017ല്‍ ആയിരുന്നു ഇവരുടെ വിവാഹം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 2021 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹമോചനത്തിന്റെ കാരണം താരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴും സിനിമയില്‍ സജീവമാണ് സാമന്തയും നാഗചൈതന്യയും.

Top