ആശ ശരത് ചിത്രം തെളിവ്; ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍

എം എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് തെളിവ്. ചിത്രത്തിന്റെ ട്രെയ്ലര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു. ചെറിയാന്‍ കല്പകവാടി തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ഇതിക പ്രൊഡക്ഷന്‍സ് ആണ്.

ശക്തമായ സ്ത്രീപക്ഷ സിനിമയാണ് ചിത്രം പറയുന്നത്. ആശ ശരത് നായികയായി എത്തുന്ന ചിത്രത്തില്‍ ലാല്‍, നെടുമുടി വേണു,രണ്‍ജി പണിക്കര്‍, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വ്വതി, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.

നിഖില്‍ എസ് പ്രവീണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രം തെന്മല, തെങ്കാശി ,മണ്‍റോ തുരുത്ത് എന്നിവടങ്ങളിയായാണ് ചിത്രീകരിച്ചത്. കല്ലറ ഗോപന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Top