ജിയോ ഉപഭോക്താക്കൾക്ക് തിരിച്ചടി; നാളെ മുതൽ പുതിയ നിരക്ക്

jio

മും​ബൈ: ടെലികോം കമ്പനിയായ ജിയോ നാളെ ചാർജ് നിരക്ക് വർദ്ധിപ്പിക്കും. മ​റ്റു​ കമ്പനികളെക്കാൾ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണു ജി​യോ​യു​ടെ പു​തി​യ ഓ​ഫ​റു​ക​ൾ നടപ്പാക്കുന്നത്.

153 രൂ​പ​യു​ടെ പ്ലാ​നി​നു 199 രൂ​പ​യാ​ക്കിയാണ് ജിയോ വർധിപ്പിക്കുന്നത്. 198 രൂപയുടെ ഓഫറിന് 249 രൂപയാക്കുകയും 299 ന്റെ ഓഫർ 349 രൂപയുമാക്കിയാണ് വർധിപ്പിക്കുന്നത്.

349 പാക്കേജ് 399 രൂപയാക്കുമെന്നാണ് റിപ്പോർട്ട്. 448 ന്റെ റീചാർജ് 599 രൂപ ആയിരിക്കും. 1699 രൂപയുടെ റീചാർജ് 2199 രൂപയാക്കിയുമായാണ് വർധിപ്പിക്കുക. 98 രൂ​പ​യു​ടെ പ്ലാ​നി​ന് ഇ​നി 129 രൂ​പ​ ആയുമായിരിക്കും നിരക്ക് കൂട്ടുക.

Top