പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവ് സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തു

sanjay-bhairagi

മുംബൈ :ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവും ആര്‍ട്ട് ഡയറക്ടറുമായ സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തു. മലദ് വൈസ്റ്റിലെ സിലിക്കണ്‍ പാര്‍ക്ക് ബില്‍ഡിങിലെ 16ാം നിലയില്‍ നിന്ന് ചാടിയാണ് സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തതെന്ന് പോലിസ് പറഞ്ഞു.

സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു സംവിധായകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്യയും ഒരു മകനുമുള്ള സഞ്ജയ് മരിക്കുന്നതിന് തൊട്ട് മുമ്പായി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ലളിത് മോഹന്‍ സംവിധാനം ചെയ്യുന്ന ഇഷ്‌ക്ബാസ് എന്ന ടെലിവിഷന്‍ സീരിയലിലാണ് സഞ്ജയ് ജോലി ചെയ്തിരുന്നത്.

Top