ടെലിവിഷന്‍ അവതാരക തൂങ്ങി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ടെലിവിഷന്‍ അവതാരക പ്രിയ ജൂനേജയെ (24) മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് പ്രിയ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ പ്രിയയെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ടെലിവിഷന്‍ ചാനലുകളില്‍ വിനോദ പരിപാടികള്‍ അവതരിപ്പിച്ചാണ് പ്രിയ ശ്രദ്ധ നേടുന്നത്. പിന്നീട് വാര്‍ത്താ അവതാരകയായും ജോലി ചെയ്തു. ലോക്ക് ഡൗണ്‍ കാലത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു.

കോവിഡ് വന്നതോടു കൂടിയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പ്രിയയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top