നിക്ഷേപം തിരിച്ച് കൊടുക്കണം, പിഴയടക്കണം; ടെലഗ്രാമിന് തിരിച്ചടി

ന്യൂയോര്‍ക്ക്: ജനപ്രിയ സന്ദേശ ആപ്പായ ടെലഗ്രാം 1.2 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ തങ്ങളുടെ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ സമ്മതിച്ചു.ഒപ്പം 18.5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സിവില്‍ പിഴയടക്കാനും ടെലഗ്രാം സമ്മതിച്ചിട്ടുണ്ട്. അമേരിക്കന്‍ സെക്യൂരിറ്റി എക്‌സേഞ്ച് കമ്മീഷന്‍ തീരുമാന പ്രകാരമാണിത്.

കഴിഞ്ഞ ഒക്ടോബറില്‍ ടെലഗ്രാം നടത്തിയ 1.7 ബില്ല്യണ്‍ ഡോളര്‍ വരുന്ന ഡിജിറ്റല്‍ ടോക്കണ്‍ ഇടപാട് അമേരിക്കന്‍ സെക്യൂരിറ്റി എക്‌സേഞ്ച് കമ്മീഷന്‍ റദ്ദാക്കിയിരുന്നു.മെസേജിംഗ് ആപ്ലിക്കേഷന് പേരുകേട്ട ടെലിഗ്രാം 2.9 ബില്ല്യണ്‍ ഡിജിറ്റല്‍ കോയിന്‍ ഓഫറിംഗിലൂടെ തങ്ങളുടെ മൂലധന സമാഹരണത്തിനാണ് ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ എസ്ഇസിയുടെ ആരോപണങ്ങള്‍ ടെലിഗ്രാം അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

Top