ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്ലാനുകളുമായി എയര്‍ടെല്‍ രംഗത്ത്

airtel

മുംബൈ: ടെലികോം താരിഫ് രംഗത്ത് മത്സരം മുറുകുന്നതിനിടെ ആകര്‍ഷണീയമായ പ്ലാനുകളുമായി എയര്‍ടെല്‍ രംഗത്ത്.

105 ജിബി ഡേറ്റ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 419 രൂപയുടെ പ്ലാനിന് 75 ദിവസത്തെ കാലാവധിയാണ് കമ്പനി നല്‍കുന്നത്. പരിധിയില്ലാതെ വോയ്‌സ് കോളുകളും, പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിന്റെ പ്രത്യേകതയാണ്.

പ്രതിദിനം 1.4 ജിബി ഡേറ്റ ലഭിക്കുന്നതാണ് 419 രൂപയുടെ പ്ലാന്‍. റിലയന്‍സ് ജിയോയ്ക്ക് സമാനമായ പ്ലാനുമുണ്ട്. മത്സരത്തിന് തയ്യാറാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് എയര്‍ടെല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ 399, 448 പ്ലാനുകള്‍ക്ക് പുറമേ കുറഞ്ഞ നിരക്കിലുളള 199, 219 ഓഫറുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

Top