വിമാനത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ടെലികോം മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡല്‍ഹി: ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് യാത്രയ്ക്കിടയില്‍ വൈഫൈ ഉപയോഗിക്കാന്‍ ടെലികോം മന്ത്രാലയത്തിന്റെ അനുമതി. ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ടെലികോം വകുപ്പ് ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചത്.

ഇന്റര്‍നെറ്റ് സേവനത്തിനുള്ള ചാര്‍ജ് തീരുമാനിക്കാനുള്ള അവകാശം വിമാന കമ്പനികള്‍ക്കായിരിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.

Top