tele ECG machine for rural areas

മുബൈ: ഇസിജിയുടെ കുറവ് കൊണ്ട് ചികിത്സ ലഭിക്കാത്ത നാട്ടിലെ ഹൃദ്രോഗികള്‍ ഇനി വിഷമിക്കേണ്ടി വരില്ല.

ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ ഒരു കൂട്ടം ഗവേഷകരാണ് ക്രെഡിറ്റ് കാര്‍ഡ് വലുപ്പമുള്ള ഇസിജി മെഷീന്‍ കണ്ടുപിടിച്ചത്.

നാലായിരം രൂപ മാത്രം വിലയുള്ള 12 ചാനല്‍ ഇസിജി മെഷീന് ടെലിഇസിജി മെഷീന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

ചാര്‍ജര്‍ ബന്ധിപ്പിക്കുന്നത് പോലെ ആന്‍ഡ്രോയ്ഡ് ഫോണുമായി ബന്ധിപ്പിക്കാവുന്ന ടെലിഇസിജി മെഷീന്‍ ഡാറ്റ ഫോണിലൂടെ ലോകത്തെവിടെയുമുള്ള മറ്റ് ഡോക്ടര്‍മാരുടെ ആന്‍ഡ്രോയ്ഡ് ഫോണിലേക്കയച്ച് ഫലം വിലയിരുത്താവുന്നതാണ്.

പ്രധാനമായും ഗ്രാമപ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ടെലി ഇസിജി മെഷീന്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

TELE-ecg-1

Top