തെലങ്കാനയില്‍ വോട്ട് യന്ത്രത്തില്‍ പിങ്ക് സ്ലിപ്പുകള്‍ ; നിറം മാറ്റണമെന്ന് കോണ്‍ഗ്രസ്

തെലങ്കാന ; തെലങ്കാനയില്‍ വോട്ടുയന്ത്രത്തിലെ പിങ്ക് നിറത്തിലെ സ്ലിപ് മാറ്റണമെന്നാവശ്യവുമായി കോണ്‍ഗ്രസ്. നിറം വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ആവശ്യവുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

വോട്ടിങ് യന്ത്രത്തില്‍ പതിപ്പിക്കാനായി പിങ്ക് കളര്‍ സ്ലിപ്പുകളാണ് വാങ്ങുന്നതെന്ന വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഭരണകക്ഷിയായ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയുടെ ഔദ്യോഗിക നിറമാണ് പിങ്ക്.

വോട്ടിങ് യന്ത്രത്തില്‍ ആ നിറം വ്യാപകമായി പ്രത്യക്ഷപ്പെടുന്നത് ടി.ആര്‍ എസിന് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചതോടെ തെലങ്കാനയിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഡിസംബര്‍ ഏഴിനാണ് ഇരു സംസ്ഥാനങ്ങളിലും പോളിങ്.

Top