തെലുങ്കാന സുല്‍ത്താന്‍പുരില്‍ ടിആര്‍എസ് നേതാവിനെ കല്ലെറിഞ്ഞു കൊന്നു

ഹൈദരാബാദ്: തെലുങ്കാന വികാരബാദിലെ സുല്‍ത്താന്‍പുരില്‍ ടിആര്‍എസ് നേതാവ് കല്ലേറില്‍ കൊല്ലപ്പെട്ടു.ടിആര്‍എസ് നേതാവ് പി.നാരായണ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നാരായണ റെഡ്ഡിയുടെ അനുയായികളില്‍ ചിലര്‍ അദ്ദേഹവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സാമ്പത്തിക തര്‍ക്കമായിരുന്നു അഭിപ്രായ വ്യത്യാസത്തിനു കാരണം. ഗ്രാമത്തില്‍ ഈ സംഘങ്ങള്‍ തമ്മില്‍ ഇതിന്റെ പേരില്‍ സംഘര്‍ഷം നടന്നിരുന്നു.

Top