പോണ്‍ സൈറ്റില്‍ ട്രെന്‍ഡിംഗായി ഹൈദരാബാദ് ഇരയുടെ പേര്; നാണിച്ച് തലതാഴ്ത്തണം നമ്മള്‍

rape

തിലും കൂടുതല്‍ എങ്ങിനെ തരംതാഴും? ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പൊതുസ്ഥലത്ത് വെച്ച് അതിക്രൂരമായ പീഡനത്തിന് ഇരയാവുകയും കൊല ചെയ്യപ്പെടുകയും ചെയ്ത ശേഷവും സമൂഹത്തിലെ മാനസിക രോഗികള്‍ ഹൈദരാബാദിലെ ആ വെറ്റിനറി ഡോക്ടറെ പിച്ചിചീന്തുന്നു. എങ്ങിനെയാണ് ഇത് സംഭവിക്കുന്നതെന്നല്ലേ? കൂട്ടബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട ആ ഇരയുടെ പേര് പോണ്‍ സൈറ്റുകളില്‍ ടോപ്പ് ട്രെന്‍ഡിംഗ് പട്ടികയില്‍ എത്തിച്ചിരിക്കുകയാണ് ഓണ്‍ലൈന്‍ ലോകത്തെ മാന്യര്‍.

26കാരിയെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കി മദ്യം കുടിപ്പിച്ച് കൊലപ്പെടുത്തി മൃതശരീരം കത്തിച്ച പ്രതികള്‍ക്ക് എതിരെ രോഷം ആളിക്കത്തുമ്പോഴാണ് ഓണ്‍ലൈന്‍ ലോകത്ത് ഈ പൈശാചികത അരങ്ങേറുന്നത്. ഇന്ത്യയില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്ന സൈറ്റിലാണ് വെറ്റിനറി ഡോക്ടറുടെ പേര് ട്രെന്‍ഡിംഗായി മാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘നാണക്കേട് കൊണ്ട് തല താഴ്ന്നു’ എന്ന പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോഴാണ് അശ്ലീല സൈറ്റില്‍ ഇരയുടെ പേര് ഏറ്റവും കൂടുതല്‍ തെരച്ചില്‍ നടത്തപ്പെടുന്നത്. അശ്ലീല സൈറ്റിലെ ഇന്ത്യന്‍ വിഭാഗത്തിലാണ് തെലങ്കാന ഇര വീണ്ടും അപമാനിക്കപ്പെടുന്നത്. യുവതി നേരിട്ട ക്രൂരതയുടെ വിവിധ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഞെട്ടലോടെ കേള്‍ക്കുന്ന രാജ്യത്തിന് ഈ നാണക്കേട് കേട്ട് കൂടുതല്‍ തലതാഴ്‌ത്തേണ്ടി വരികയാണ്.

അടുത്തിടെ നടന്ന പീഡനക്കേസുകളുടെയും വാര്‍ത്തകള്‍ വരുമ്പോള്‍ ഞരമ്പ് രോഗികള്‍ അശ്ലീല സൈറ്റില്‍ തിരഞ്ഞത് വാര്‍ത്തയായിരുന്നു. ഇതേ അവസ്ഥയാണ് വീട്ടില്‍ നിന്നും ജോലിക്ക് പോയി തിരികെ കത്തിക്കരിഞ്ഞ ഭാഗങ്ങളായി എത്തിയ ആ മകളെയും കാത്തിരുന്നത്.

Top