കിറ്റെക്‌സിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് തെലങ്കാന ഉറപ്പ് നല്‍കി; സാബു എം ജേക്കബ്

കൊച്ചി: രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും വാഗ്ദാനം ചെയ്തതില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ കിറ്റെക്‌സിനു നല്‍കാമെന്നു തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു ഉറപ്പു നല്‍കിയതായി സാബു എം. ജേക്കബ്. തെലങ്കാനയില്‍ നിക്ഷേപിച്ചാല്‍ മനസമാധാനം ഉറപ്പ് നല്‍കുന്നതായും ഒരു തരത്തിലുള്ള വേട്ടയാടലുകളും ഉണ്ടാവില്ലെന്നും അറിയിച്ചു. സൗഹാര്‍ദപരമായ വ്യവസായ അന്തരീക്ഷമാണ് തെലങ്കാനയില്‍ ഉള്ളത് എന്നാണ് ബോധ്യപ്പെട്ടതെന്നും സാബു പറയുന്നു.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ തെലങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കിറ്റെക്സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും. തൊഴില്‍ അവസരങ്ങളും നിക്ഷേപങ്ങളും വര്‍ധിപ്പിക്കലാണ് തെലങ്കാനയുടെ മുഖ്യ പരിഗണന. പരിശോധനകളുടെയും കേസുകളുടെയും പേരില്‍ ഒരു വ്യവസായത്തെയും ബുദ്ധിമുട്ടിക്കില്ല.

സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഭാഗത്തു നിന്ന് ഒരു തരത്തിലുമുള്ള ശല്യമോ ഉപദ്രവങ്ങളോ ചൂഷണമോ ഉണ്ടാവില്ല. പ്രാദേശിക രാഷ്ട്രീയക്കാരുടെ ശല്യങ്ങളും ഉണ്ടാവില്ല. അനാവശ്യമായ പരിശോധനകളോ കേസുകളോ ഉണ്ടാവില്ലെന്നും മന്ത്രി രാമ റാവു സംഘത്തെ അറിയിച്ചിട്ടുണ്ട്.

Top