‘ഓപ്പറേഷൻ കമല’: കൊച്ചിയിൽ തെലങ്കാന പൊലീസിന്റെ റെയ്ഡ്

കൊച്ചി: ബിജെപിക്കെതിരായ ഓപ്പറേഷൻ കമല ആരോപണവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് കൊച്ചിയിൽ റെയ്ഡ് നടത്തി. ശനിയാഴ്ച രാത്രിയായിരുന്നു അപ്രതീക്ഷിത പരിശോധന. സംശയിക്കുന്ന വ്യക്തിയുടെ ലാപ് ടോപ്, 4 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. തുടർന്ന് അന്വേഷണ സംഘം ഇന്നലെ ഹൈദരാബാദിലേക്കു മടങ്ങി.

ഓപ്പറേഷൻ കമല ആരോപണത്തിൽ കൊച്ചി അടക്കം രാജ്യത്തെ 10 കേന്ദ്രങ്ങളിലാണ് തെലങ്കാന പൊലീസ് പരിശോധന നടത്തിയത്. അട്ടിമറി ശ്രമം ആസൂത്രണം ചെയ്യാൻ കൊച്ചിയിലെ വ്യക്തിയുടെ സഹായം തുഷാറിന് ലഭിച്ചുവെന്ന വിവരത്തെ തുടർന്നാണ് തെലങ്കാന പൊലീസ് റെയ്ഡിന് എത്തിയത്.

ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ശ്രമം നടത്തി എന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആരോപിച്ചത്. പ്പറേഷൻ കമലയ്ക്ക് പിന്നിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയാണെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നോമിനിയാണ് തുഷാർ വെള്ളാപ്പള്ളിയെന്നും ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു.

ടിആർഎസ് നേതാക്കളുമായി തുഷാർ സംസാരിച്ചുവെന്നും കെസിആർ കുറ്റപ്പെടുത്തിയിരുന്നു. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് വേണ്ടി ഇടപെട്ടത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് ആരോപിച്ച ചന്ദ്രശേഖർറാവു, അര മണിക്കൂർ ദൈർഘ്യമുള്ള 5 വിഡിയോകളും പുറത്തുവിട്ടിരുന്നു.

Top