Telangana orphanage burns children with hot spoon

തെലങ്കാന: തെലങ്കാനയിലെ അനാഥ മന്ദിരത്തില്‍ ജീവനക്കാര്‍ കുട്ടികളെ സ്പൂണ്‍ ചൂടാക്കി പൊള്ളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അഞ്ച് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെയാണ് വനിതാ ജീവനക്കാര്‍ കാലിലും കയ്യിലുമായി സ്പൂണ്‍ വെച്ച് പൊള്ളിച്ചത്.

ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച കുട്ടികള്‍ക്ക് നല്‍കിയ ക്രൂര ശിക്ഷയായിരുനന്ു ഇത്. അനാഥ മന്ദിരം സന്ദര്‍ശിക്കാനെത്തിയ ചില സാമൂഹ്യ പ്രവര്‍ത്തകരാണ് സംഭവം കണ്ടെത്തിയത്. കയ്യിലും കാലിലുമായി പൊള്ളലേറ്റ കുട്ടികള്‍ക്ക് സംഭവിച്ചതെന്താണെന്ന് തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

സംഭവം ജീവനക്കാര്‍ നിഷേധിച്ചു. കുട്ടികളുടെ ശരീരത്തില്‍ എങ്ങനെ പൊള്ളലേറ്റുവെന്ന് അറിയില്ലെന്ന് അവര്‍ വിശദീകരണം നല്‍കി. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ജീവനക്കാര്‍ പൊള്ളിക്കുന്നത് വ്യക്തമാണെന്ന് കരിംനഗര്‍ പ്രൊജക്ട് ഡയറക്ടര്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Top