തെലങ്കാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ഭരണകക്ഷിയായ ടി.ആര്‍.എസ് മുന്നില്‍

ഹൈദരാബാദ്: തെലങ്കാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കാഴ്ചവെച്ച് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി. ഭൂരിപക്ഷം വാര്‍ഡുകളും ടി.ആര്‍.എസ് തന്നെ പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 കോര്‍പ്പറേഷനുകളില്‍ ഏഴെണ്ണം ടി.ആര്‍.എസും ഒരെണ്ണം കോണ്‍ഗ്രസും നേടി. രണ്ടെണ്ണത്തില്‍ ഫലം പൂര്‍ത്തിയായിട്ടില്ല.

ജനുവരി 22-നായിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നത്. 2,971 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 80 മുനിസിപ്പല്‍ വാര്‍ഡുകളിലേക്കും മൂന്ന് കോര്‍പ്പറേഷന്‍ ഡിവിഷണുകളിലേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ 872 വാര്‍ഡുകളില്‍ ടി.ആര്‍എസ് ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 244 വാര്‍ഡുകളാണ് ലഭിച്ചത്. ബിജെപിക്ക് 116 ഉം എ.ഐ.എം.ഐ.എമ്മിന് 20 ഉം വാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Top