ടിആര്‍എസ് നേതാവിന്റെ വസതിയില്‍ നിന്നും ആദായനികുതി വകുപ്പ് ലക്ഷങ്ങള്‍ കണ്ടെത്തി

money

ഹൈദരാബാദ്: തെലുങ്കാനയില്‍ ടിആര്‍എസ് നേതാവിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ആദായനികുതി വകുപ്പ് ലക്ഷങ്ങള്‍ പിടിച്ചെടുത്തു.

തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവ് പി. നരേന്ദ്ര റെഡ്ഡിയുടെ വസതിയില്‍ നിന്നുമാണ് 51 ലക്ഷം രൂപയോളം ആദായനികുതി വകുപ്പ് കണ്ടെത്തിയത്.

രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന. എന്നാല്‍, രൂപയുടെ ഉറവിടം വെളിപ്പെടുത്താന്‍ നരേന്ദ്ര റെഡ്ഡിക്കു സാധിച്ചിട്ടില്ല. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന പണമാണെന്നാണ് സൂചന. ഡിസംബര്‍ ഏഴിന് തെലുങ്കാനയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം.

Top