Telangana: ‘Harassed’, accused of graft, cop kills wife and ends life

murder

ഹൈദരാബാദ്: ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തില്‍ മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി.
ഹൈദരാബാദിലെ സിദ്ദിപ്പേട്ടിലാണ് സംഭവം. സബ് ഇന്‍സ്‌പെക്ടറായ ചിട്ടിബാബു(55) എന്നയാളാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു ഭാര്യയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.

അടുത്തിടെയാണ് ചിട്ടിബാബു ദുബാക്കയില്‍നിന്ന് എസിപി ഓഫീസില്‍ ജോലിക്കായി എത്തിയത്. എന്നാല്‍ കഴിഞ്ഞദിവസം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍നിന്നു വീട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം ഭാര്യക്കു നേര്‍ക്കു നിറയൊഴിച്ചശേഷം ജീവനൊടുക്കുകയായിരുന്നു.

കുറച്ചുസമയത്തിനുശേഷം രക്തത്തില്‍ കുളിച്ചനിലയില്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കമ്മിഷണറുടെ പീഡനമാണ് മരണത്തിനു പിന്നിലെന്ന് ഇവരുടെ മകന്‍ പ്രേംകുമാര്‍ ആരോപിച്ചു.കഴിഞ്ഞദിവസങ്ങളിലും കമ്മിഷണര്‍ ചിട്ടിബാബുവിനെ അവഹേളിച്ചിരുന്നതായി മകന്‍ പറഞ്ഞു.

അതേസമയം, ഈ മാസം ഒന്നുമുതല്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ട് ചിട്ടിബാബുവിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നതായും എന്നാല്‍ ഇതിനുള്ള ഓര്‍ഡറുകള്‍ നല്‍കിയിരുന്നില്ലെന്നും ആരോപണവിധേയനായ സിദ്ദിപ്പേട്ട് കമ്മിഷണര്‍ ശിവകുമാര്‍ വ്യക്തമാക്കി.

Top