തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ രാജിവച്ചു; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഹൈദരാബാദ്: തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ രാജിവച്ചു. പുതുച്ചേരി ലഫ്. ഗവര്‍ണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്.തമിഴ്‌നാട് മുന്‍ ബി.ജെ.പി അധ്യക്ഷ കൂടിയായിരുന്ന തമിഴിസൈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെത്തി രാജി സമര്‍പ്പിച്ചു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൗന്ദര്‍രാജന്‍ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, ചെന്നൈ സൗത്ത് സീറ്റുകളിലൊന്നില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൂത്തുക്കിടിയില്‍ നിന്ന് മത്സരിച്ച തമിഴിസൈ ഡിഎംകെയുടെ കനിമൊഴിയോട് വലിയ മാര്‍ജിനില്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. 2019 വരെ തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന തമിഴിസൈയെ ആ വര്‍ഷം സെപ്റ്റംബറിലാണ് തമിഴിസൈയെ തെലങ്കാന ഗവര്‍ണറാക്കിയത്.

Top