സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ച് തെലങ്കാന സര്‍ക്കാർ

ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ച് തെലങ്കാന സർക്കാർ. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇത്തരത്തില്‍ അനുമതി പിന്‍വലിക്കുന്ന പത്താമത്തെ സംസ്ഥാനമാണ് തെലങ്കാന.

ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള പൊതുസമ്മതമാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ അധികാര പരിധിക്കുള്ളിലെ എല്ലാ വിഷയത്തിലും സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വേണ്ടി വരും.

ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതി പരിഗണിക്കവേയാണ് സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ചതായി കോടതി അറിയിച്ചത്. കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മിസോറാം, മേഘാലയ, എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചിട്ടുള്ളത്. ബീഹാറും സമ്മതം പിന്‍വലിക്കാനുള്ള ചര്‍ച്ചകളിലാണ്.

 

Top