ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും

ഹൈദരാബാദ്: തെലങ്കാന ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. എപ്പിഡമിക്ക് ഡിസീസ് ആക്ട് 1897 പ്രകാരമാണ് ബ്ലാക്ക് ഫംഗസിനെ തെലങ്കാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്.

അതേസമയം, കേരളത്തില്‍ ഇതുവരെ 15 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്തും, കൊല്ലത്തുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ചയാളുടെ ഇടത് കണ്ണ് നീക്കം ചെയ്തു. തിരൂര്‍ ഏഴൂര്‍ സ്വദേശിയുടെ കണ്ണാണ് ഫംഗസ് തലച്ചോറിലേക്ക് പടരാതിരിക്കാന്‍ നീക്കം ചെയ്തത്.

Top