തെലങ്കാനയിലെ മുതിര്‍ന്ന സിപിഎം നേതാവ് സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന സുന്നം രാജയ്യ (68) കോവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.

1999, 2004, 2014 കാലത്ത് ഭദ്രാചലം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട് സുന്നം രാജയ്യ.

Top