ജനങ്ങള്‍ ഭയപ്പെടുകയാണ്, മോദി ഭീകരവാദിയെപോലെയാണെന്ന് വിജയശാന്തി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനങ്ങള്‍ ഭയപ്പെടുകയാണ്. എപ്പോഴാണ് മോദി ബോംബ് പ്രയോഗിക്കുക എന്ന് അവര്‍ക്ക് അറിയില്ല. മോദി ഭീകരവാദിയെപോലെയാണെന്നും നടിയും കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപയിനറുമായ വിജയശാന്തി.

പൊതുജനങ്ങള്‍ നേതാക്കളെ ഇഷ്ടപ്പെടുകയാണ് വേണ്ടത്. പക്ഷെ മോദി ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഒരു പ്രധാനമന്ത്രി ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ഷംഷബാദിലെ യോഗത്തിലാണ് വിജയശാന്തിയുടെ പരാമര്‍ശം. പാവപ്പെട്ടവരുടെയും അതിസമ്പന്നരുടെയും രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണ് മോദി ചെയ്തതെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചു.

Top