ജീവിതച്ചെലവേറിയ നഗരം ടെൽ അവീവ്; അഹമ്മദാബാദ് കുറഞ്ഞവയിൽ ഏഴാമത്

ലണ്ടൻ: ലോകത്ത് ഏറ്റവും ജീവിതച്ചെലവേറിയ നഗരം ഇസ്രയേലിലെ ടെൽ അവീവ്. ഇക്കണോമിസ്റ്റ് മാസികയുടെ ഗവേഷണ വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) പുറത്തിറക്കിയ ചെലവേറിയ നഗരങ്ങളുടെ പട്ടികയിലാണ് ടെൽ അവീവ് ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞവർഷം അഞ്ചാം സ്ഥാനത്തായിരുന്നു. പാരിസ്, സൂറിക്, ഹോങ്കോങ് എന്നീ നഗരങ്ങളായിരുന്നു അന്ന് ഒന്നാം സ്ഥാനത്ത്.

ലണ്ടൻ ∙ ലോകത്ത് ഏറ്റവും ജീവിതച്ചെലവേറിയ നഗരം ഇസ്രയേലിലെ ടെൽ അവീവ്. ഇക്കണോമിസ്റ്റ് മാസികയുടെ ഗവേഷണ വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) പുറത്തിറക്കിയ ചെലവേറിയ നഗരങ്ങളുടെ പട്ടികയിലാണ് ടെൽ അവീവ് ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞവർഷം അഞ്ചാം സ്ഥാനത്തായിരുന്നു. പാരിസ്, സൂറിക്, ഹോങ്കോങ് എന്നീ നഗരങ്ങളായിരുന്നു അന്ന് ഒന്നാം സ്ഥാനത്ത്.

ഗുജറാത്തിലെ അഹമ്മദാബാദ് ലോകത്തിൽ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ ഏഴാമത്തെ നഗരമായി. പാക്ക് നഗരമായ കറാച്ചി ആറാം സ്ഥാനത്തുണ്ട്. ഒന്നും രണ്ടും സ്ഥാനങ്ങൾ സിറിയൻ തലസ്ഥാനം ഡമാസ്കസിനും ലിബിയൻ തലസ്ഥാനം ട്രിപ്പോളിക്കുമാണ്.

Top