സംസ്ഥാനത്ത് കോവിഡ് കണക്കില്‍ കൃത്രിമത്വം കാണിക്കുന്നുണ്ടെന്ന് തേജസ്വി യാദവ്

പട്‌ന: ബിഹാറില്‍ കോവിഡ് കണക്കില്‍ കൃത്രിമത്വം കാണിച്ചുവെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും തേജസ്വി യാദവ് ആരോപിച്ചു.

നേരത്തെ സംസ്ഥാനത്ത് 10,000 കോവിഡ് പരിശോധനകള്‍ നടന്നപ്പോള്‍ 3000-3500 പേര്‍ക്ക് വരെ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 75,000 സാമ്പിളുകള്‍ വരെ പരിശോധിച്ചിട്ടും രോഗികളുടെ എണ്ണം നാലായിരത്തില്‍ ഒതുങ്ങി.

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിച്ച് തന്റെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറെന്നും തേജസ്വി യാദവ് ആരോപിച്ചു. സംസ്ഥാനത്തുടനീളം ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും യാദവ് ആവശ്യപ്പെട്ടു.

Top