ലാലു പ്രസാദ് യാദവിന് വേണ്ടി പ്രാർഥിക്കണം എന്ന ട്വീറ്റുമായി തേജസ്വി യാദവ്

ൽഹി : ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിക്കപ്പെട്ട ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് മകൻ തേജസ്വി യാദവ്. നിലവിൽ ഐസിയുവിലാണ് ലാലുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു കാരണവശാലും അണികൾ എഐഐഎംഎസിലേക്ക് വരരുത്. ലാലുവിനെ കാണുന്നതിന് ആർക്കും അനുമതി നൽകിയിട്ടില്ല. അണികളോട് അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.

അതിനിടെ ലാലു എത്രയും പെട്ടെന്ന് രോഗം ഭേദമായി തിരികെയെത്തട്ടേയെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആശംസിച്ചു. ലാലുവിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വാർത്തകൾ തുടർച്ചയായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യനില വഷളായതിനെത്തുടർന്ന് ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എയർ‍ ആംബുലൻസിൽ റാഞ്ചിയിൽനിന്ന് ലാലുവിനെ ഡൽഹിയിലെത്തിച്ചത്. ഒൻപതരയോടെ എഐഐഎംഎസിൽ പ്രവേശിപ്പിച്ചു.

Top