ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതം ഭീകരതയുടെ കേരളാ മോഡലാണെന്ന് തേജസ്വി സൂര്യ

ബംഗഌര്‍: കര്‍ണാടകയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതം ഭീകരതയുടെ കേരളാ മോഡലാണെന്ന് ബിജെപി യുവജന നേതാവ് തേജസ്വി സൂര്യ.

കര്‍ണാടകയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തിന്റെ ഫലമാണ് ഹര്‍ഷയുടെ കൊലപാതകം. ഹര്‍ഷയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

‘ഭീകരതയുടെ കേരള മാതൃകയാണിത്, പി എഫ് ഐ, എസ് ഡി പി ഐ , സി എഫ് ഐ തുടങ്ങിയ സംഘടനകള്‍ കര്‍ണാടകയിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്ത ഭീകരതയുടെ കേരള മാതൃക’ തേജസ്വി സൂര്യ ശിവമോഗയില്‍ പറഞ്ഞു. ഇത് വെറും കൊലപതകമായി പരിഗണിക്കാതെ പ്രതികള്‍ക്കെതിരെ തീവ്രവാദ കുറ്റം (യുഎപിഎ) ചുമത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് തേജസ്വി സൂര്യ ആവശ്യപ്പെട്ടു.

Top