പാറ്റ്‌നയിലെ ശിവ ക്ഷേത്രത്തില്‍ തേജ് പ്രതാപ് യാദവ് എത്തിയത് ഇങ്ങനെ. . .

പാറ്റ്‌ന: പാറ്റ്‌നയിലെ ശിവ ക്ഷേത്രത്തില്‍ ശിവഭഗവാന്റെ വസ്ത്ര ദാരണത്തോടെ രാഷ്ട്രീയ ജനദാതള്‍ നേതാവ് തേജ് പ്രതാപ് യാദവ്. ബീഹാറിന്റേയും ജനങ്ങളുടേയും ക്ഷേമത്തിനായും തന്റെ പിതാവ് ലാലുപ്രസാദിനായും പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം ഈ അവസരത്തില്‍ പറഞ്ഞു.

ലാലുപ്രസാദ് യാദവിന് പ്രത്യേക ചികിത്സ നല്‍കുന്നതിനായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സിലും പിന്നീട് മുംബൈ ആശുപത്രിയലും പ്രവേശിപ്പിച്ചിരുന്നു. കാലിത്തീറ്റ അഴിമതിക്കേസില്‍ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.

Top