നെയ്യാറ്റിന്‍കരയിലെ ഭൂമി പരാതിക്കാരി വില കൊടുത്ത് വാങ്ങിയതെന്ന് തഹസില്‍ദാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ മരിച്ച രാജന്‍ ഭൂമി കയ്യേറിയതെന്ന് തഹസില്‍ദാര്‍. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്നാണ് തഹസില്‍ദാറിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. വസന്ത, സുഗന്ധി എന്നയാളില്‍ നിന്നും ഭൂമി വില കൊടുത്ത് വാങ്ങിയതാണ്. ഭൂമിയുടെ വില്‍പ്പന സാധുവാണോയെന്നത് സര്‍ക്കാര്‍ പരിശോധിക്കണം.

ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതാണെന്നാണ് പരാതിക്കാരിയായ രാജന്റെ അയല്‍വാസി വസന്ത ഉന്നയിച്ചിരുന്ന വാദം. പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോള്‍ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവാകാശത്തെക്കുറിച്ച് കളക്ടര്‍ നെയ്യാറ്റിന്‍കര തഹസില്‍ദാറോട് റിപ്പോര്‍ട്ട് തേടിയത്.

വസന്തയുടെ ഹര്‍ജിയില്‍ രാജന്‍ ഈ മാസം 22ന് കൈയേറ്റ ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ വിധി. കൈയേറ്റ ഭൂമിയില്‍ നിന്നും രാജനെ ഒഴിപ്പിക്കാനായ നെയ്യാറ്റിന്‍കര എസ്‌ഐയും കോടതിയിലെ ഉദ്യോഗസ്ഥരുമെത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി.

Top