ശിരോവസ്ത്രം ധരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ടെഹ്‌റാന്‍ പൊലീസ്

ടെഹ്‌റാന്‍: സൗദിയില്‍ വരുത്തിയ ഇളവുകളോട് സമാനമായി സ്ത്രീ സൗഹൃദമായി നിയമങ്ങള്‍ തിരുത്തി ഇറാനും.

ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ ജയിലിലടയ്‌ക്കേണ്ടെന്ന് തീരുമാനിച്ചതായി ടെഹ്‌റാന്‍ പൊലീസ് തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ റഹീമി പറഞ്ഞു.

ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ക്കെതിരെ ഇനിമുതല്‍ നടപടിയുണ്ടാവില്ലെന്നും തല മറയ്ക്കാതെ നഗരത്തില്‍ നടക്കുന്ന സ്ത്രീകളെ തടഞ്ഞുവെക്കുകയോ അവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ തലസ്ഥാന നഗരിക്കു പുറത്ത് വസ്ത്രധാരണ നിയന്ത്രണങ്ങള്‍ തുടരും.

Top