ആകാംഷ നിറച്ച് ‘തീര്‍പ്പ്’ ഒഫീഷ്യൽ ട്രെയ്‍ലര്‍ പുറത്ത്

പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്‍ത തീര്‍പ്പിന്‍റെ ഒഫീഷ്യൽ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തിയുള്ളതാണ് 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. കമ്മാര സംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മുരളി ഗോപി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും മുരളി ഗോപിയാണ്.

ഇന്ദ്രജിത്ത് സുകുമാരന്‍, ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, ലുക്മാന്‍ അവറാന്‍, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മുരളി ഗോപി ആദ്യമായി നിര്‍മ്മാണ മേഖലയിലേക്ക് ചുവചുവെക്കുന്ന ചിത്രം കൂടിയാണിത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെയും സെല്ലുലോയ്‍ഡ് മാര്‍ഗിന്‍റെയും ബാനറുകളിലാണ് നിര്‍മ്മാണം.

ലൈന്‍ പ്രൊഡ്യൂസര്‍ വിനയ് ബാബു, പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ടീസര്‍ എഡിറ്റ് വികാസ് അല്‍ഫോന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ കെ ജോര്‍ജ്, സൌണ്ട് ഡിസൈന്‍ തപസ് നായക്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, സ്റ്റില്‍സ് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍, ചീപ് അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുകര, ഓപണിംഗ് ടൈറ്റില്‍സ് ശരത്ത് വിനു, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്സ്, മ്യൂസിക് ലേബല്‍ ഫ്രൈഡേ മ്യൂസിക് കമ്പനി.

Top