ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച കൗമാരക്കാരന്റെ ജനനേന്ദ്രിയം പൊള്ളിച്ചു

violence against children

നോയിഡ:ലൈംഗീക ബന്ധത്തിനു വിസമ്മതിച്ച പതിമൂന്നുകാരനെ ജനനേന്ദ്രിയം പൊള്ളിച്ചു അയൽക്കാരിയായ വനിത. ന്യൂ ഡൽഹിയിലെ ചാപ്രോള ഗ്രാമത്തിലാണ് സംഭവം. 13-കാരനായ ആൺകുട്ടിയെ ഗ്രേറ്റർ നോയിഡയിലെ യുവതിയുടെ വീട്ടു തടങ്കലിൽ പാർപ്പിച്ച ശേഷമാണ് ഇത്തരത്തിൽ കുട്ടിയെ പരിക്കേൽപ്പിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്നലെ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

30-ന് അടുത്ത് പ്രായമുള്ള യുവതി വിവാഹിതയാണെന്നും, കഴിഞ്ഞ വെള്ളിയാഴ്ച ആരും ഇല്ലാഞ്ഞ സമയത്താണ് ഇവർ തന്റെ മകനെ തട്ടിക്കൊണ്ട് പോയതെന്നും പരാതിക്കാരിയും, ആൺകുട്ടിയുടെ അമ്മയുമായ സ്ത്രീ വെളിപ്പെടുത്തി. എന്നാൽ ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. അടുപ്പിൽ നിന്നും ചൂടുള്ള സാധനങ്ങൾ എടുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പിന്റെ ‘പക്കട്’ ഉപയോഗിച്ചാണ് യുവതി ആൺകുട്ടിയുടെ ജനനേന്ദ്രിയം പൊള്ളിച്ചത്. കുറ്റാരോപിതയായ വനിതയുമായി പതിമൂന്നുകാരൻ ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതാണ് യുവതിയെ ചൊടിപ്പിച്ചത്.

തെറ്റായ സമീപനം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഭീഷണി എന്നിവ ചുമത്തി യുവതിയുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്. എന്നാൽ സംഭവത്തെ തുടർന്ന് യുവതി ഒളിവിൽ പോയിട്ടുണ്ട് എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. പോക്സോ നിയമ പ്രകാരം യുവതിക്ക് എതിരായി കേസ് ഫയൽ ചെയ്തിട്ടുണ്ട്. അയൽക്കാരി കൂടിയായ വനിതയുടെ ഇത്തരം പ്രവർത്തിയുടെ നടുക്കം വിട്ടു മാറാതെയിരിക്കുകയാണ് പരാതിക്കാരി. പോക്സോ നിയമ പ്രകാരം യുവതിക്ക് മേൽ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും, സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞു ഇത് റിപ്പോർട്ട് ചെയ്തതിനു പിന്നിലെ ഉദ്ദേശവും അന്വേഷിക്കുമെന്നും പോലീസ് അധികൃതർ പറഞ്ഞു.

Top