ഷൂട്ടിങ്ങില്‍ മനു ഭേക്കറിലൂടെ സ്വര്‍ണ്ണം ; പോയിന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

manu

ഗോള്‍ഡ് കോസ്റ്റ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം. ഷൂട്ടിംഗില്‍ 16-കാരി മനു ഭേകറാണ് സ്വര്‍ണം നേടിയത്. രാവിലെ ഭാരോദ്വഹനത്തിലൂടെ പൂനം യാദവ് അഞ്ചാം സ്വര്‍ണം കരസ്ഥമാക്കിയതിനു പിന്നാലെയാണ് മനുവിന്റെ സ്വര്‍ണ നേട്ടം.

ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭേകറിന്റെ നേട്ടം. ഇന്ത്യയുടെ തന്നെ ഹീന സിധുവിനാണ് വെള്ളിമെഡല്‍. ആറുസ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി ആകെ മെഡല്‍ നേട്ടം ഒന്‍പതാക്കി ഉയര്‍ത്തിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

Top