18 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പട്ന: ബിഹാറില്‍ 18 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദാവത്ത് സ്വദേശികളായ സുരേഷ് യാദവ്(22) ചഞ്ചല്‍ യാദവ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇരുവരും പ്രദേശത്തെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്.

സംഭവത്തില്‍ വിജയ് യാദവ്(20) മുകേഷ് യാദവ്(21) അമിത് പാസ്വാന്‍(18) ചുല്ലി പാസ്വാന്‍(18) എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഇവര്‍ കഴിഞ്ഞ ക്വാറന്റീന്‍ കേന്ദ്രത്തിനടുത്തുള്ള വയലില്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്നു ചാടിയ സുരേഷ് യാദവും ചഞ്ചല്‍ യാദവും പെണ്‍കുട്ടിയെ വയലില്‍വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നാലെ ഇവര്‍ കൂട്ടുകാരായ മറ്റ് നാല് പേരെയും വിളിച്ചുവരുത്തി. ഇവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.

Top